Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Investors

വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ വ​ൻ​ നീ​ക്കം

ന്യൂ​​ഡ​​ൽ​​ഹി: സാ​​ന്പ​​ത്തി​​ക​​രം​​ഗ​​ത്ത് പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ം ഉണ്ടാ​​ക്കു​​ന്ന ആ​​ഘാ​​ത​​ങ്ങ​​ൾ കു​​റ​​യ്ക്കു​​ന്ന​​തി​​നും രാ​​ജ്യ​​ത്തേ​​ക്ക് വി​​ദേ​​ശ മൂ​​ല​​ധ​​ന​​ത്തി​​ന്‍റെ ഒഴുക്ക് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സു​​പ്ര​​ധാ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യി ഒൗ​​ദ്യോ​​ഗി​​ക​​വൃ​​ത്ത​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ച്ചു.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ, ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്തു​​ന്ന​​തി​​നു​​ള്ള ഓ​​ർ​​ഡി​​ന​​ൻ​​സി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഈ ​​ഓ​​ർ​​ഡി​​ന​​ൻ​​സ് പ്ര​​കാ​​രം, ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ ബോ​​ണ്ടു​​ക​​ളി​​ൽ വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​ർ ന​​ട​​ത്തു​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കു​​മെ​​ന്നാ​​ണ് ഒൗ​​ദ്യോ​​ഗി​​ക വൃ​​ത്ത​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വി​​വ​​രം. രാ​​ഷ്ട്ര​​പ​​തി​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച ശേ​​ഷ​​മാ​​യി​​രി​​ക്കും ഇ​​ത് ന​​ട​​പ്പി​​ലാ​​ക്കു​​ക.

നി​​ല​​വി​​ൽ, 12 മാ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ കൈ​​വ​​ശം​​വ​​യ്ക്കു​​ന്ന ബോ​​ണ്ടു​​ക​​ൾ​​ക്കും ലി​​സ്റ്റ് ചെ​​യ്ത ഓ​​ഹ​​രി​​ക​​ൾ​​ക്കും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ 12.5 ശ​​ത​​മാ​​നം ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട (എ​​ൽ​​ടി​​സി​​ജി) നി​​കു​​തി ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്.

ഇ​​തി​​നു​​പു​​റ​​മേ, സ​​ർ​​ക്കാ​​ർ ബോ​​ണ്ടു​​ക​​ളി​​ൽ നി​​ന്ന് ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ വ​​രു​​മാ​​ന​​ത്തി​​ന് 20 ശ​​ത​​മാ​​നം വി​​ത്ത്ഹോ​​ൾ​​ഡിം​​ഗ് ടാ​​ക്സും അ​​വ​​ർ ന​​ൽ​​കു​​ന്നു​​ണ്ട്. ഈ ​​നി​​കു​​തി​​യിന്മേ​​ൽ ന​​ൽ​​കി​​യി​​രു​​ന്ന അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ള​​വ് 2023ൽ ​​സ​​ർ​​ക്കാ​​ർ നി​​ർ​​ത്ത​​ലാ​​ക്കി​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ നി​​ന്ന് 2.47 ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ന്ന വ​​ൻ തു​​ക പി​​ൻ​​വ​​ലി​​ക്കു​​ക​​യു​​ണ്ടാ​​യി.

2025ൽ ​​ആ​​കെ പി​​ൻ​​വ​​ലി​​ച്ച 1.04 ല​​ക്ഷം കോ​​ടി രൂ​​പ​​യേ​​ക്കാ​​ൾ ര​​ണ്ടു മ​​ട​​ങ്ങാ​​ണ് ഈ ​​വ​​ർ​​ഷം ആ​​റു മാ​​സ​​ക്കാ​​ല​​യ​​ള​​വി​​ലെ പി​​ൻ​​വ​​ലി​​ക്ക​​ൽ. ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്ന്, വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​രും വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​രും വീ​​ണ്ടും പ​​ണം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ നി​​കു​​തി കു​​റ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ആ​​ഗോ​​ള നി​​ക്ഷേ​​പ​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​ര​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

ദീ​​ർ​​ഘ​​കാ​​ല-​​ഹ്ര​​സ്വ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി​​ക​​ൾ കു​​റ​​യ്ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് നി​​ക്ഷേ​​പ​​ക​​ർ​​ക്ക് എ​​ന്താ​​ണ് പ​​റ​​യാ​​നു​​ള്ള​​തെ​​ന്ന് കേ​​ൾ​​ക്കാ​​ൻ താ​​ൻ ത​​യാ​​റാ​​ണെ​​ന്ന് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ വ്യ​​ക്ത​​മാ​​ക്കി ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് ഈ ​​തീ​​രു​​മാ​​നം പു​​റ​​ത്തു​​വ​​രു​​ന്ന​​ത്.

2024 ജൂ​​ലൈ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച കേ​​ന്ദ്ര ബ​​ജ​​റ്റി​​ൽ, ധ​​ന​​മ​​ന്ത്രി ഭൂ​​രി​​ഭാ​​ഗം ആ​​സ്തി​​ക​​ളു​​ടെ​​യും ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട നി​​കു​​തി 10 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 12.5 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു; ഒ​​പ്പം ലി​​സ്റ്റ് ചെ​​യ്ത ഓ​​ഹ​​രി​​ക​​ളു​​ടെ​​യും ഇ​​ക്വി​​റ്റി അ​​ധി​​ഷ്ഠി​​ത നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ​​യും നി​​കു​​തി​​യി​​ള​​വ് പ​​രി​​ധി 1.25 ല​​ക്ഷം രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

അ​​തേ​​സ​​മ​​യം, ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ സെ​​ക്ഷ​​ൻ 111A ​​പ്ര​​കാ​​രം ഇ​​ന്ത്യ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ഓ​​ഹ​​രി​​ക​​ളു​​ടെ ഹ്ര​​സ്വ​​കാ​​ല മൂ​​ല​​ധ​​ന നേ​​ട്ട​​ത്തി​​ന് (എ​​സ്ടി​​സി​​ജി) 15 ശ​​ത​​മാ​​ന​​മാ​​ണ് നി​​കു​​തി ഈ​​ടാ​​ക്കു​​ന്ന​​ത്.

Latest News

Corehub Up